Ramayana Parikramana Theertha Yathra

ABOUT US

രാമായണ പരിക്രമണ യാത്ര

രാമായണ മാസത്തിന്റെ നിറവിൽ വയനാട്ടിലേക്കൊരു യാത്ര: വയനാട്ടിലെ മലനിരകൾക്കും, കർക്കടക മഴക്കും, പെയ്തിറങ്ങുന്ന കോടമഞ്ഞിനും രാമായണ സ്മൃതികൾ നമ്മോടു പങ്കുവയ്ക്കാനുണ്ട്. രാമായണ കഥകള്‍ ഉറങ്ങുന്ന വഴികളിലൂടെ ഒരു യാത്ര, സീതാ പരിത്യാഗത്തിന്റെ കണ്ണീര്‍ ചാലുകള്‍ താണ്ടി, വാത്മീകങ്ങള്‍ക്കിടയില്‍ ഉരുവം കൊള്ളുന്ന മഹാ തപസ്വിയുടെ സ്മരണകളുമായി, ലവ കുശന്‍മാരുടെ ബാലലീലാ വിഹാരങ്ങളിലൂടെ, വനവാസികള്‍ വാമൊഴിയായി പകര്‍ന്നു നല്‍കിയ ഐതീഹ്യപ്പെരുമയിലൂടെ ഒരു യാത്ര: 'രാമായണ പരിക്രമണം'

SERVICES

..

മാനവീയതയെ പ്രകീർത്തിക്കുന്ന അതിപ്രാചീനമായ ഒരു സമ്പൂർണ്ണ കൃതിയാണ് രാമായണം. വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രയാണത്തിലുണ്ടാവുന്ന ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും അനുവർത്തിക്കേണ്ട പോംവഴികൾ നിർദേശിക്കുന്ന സമഗ്രമായ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് രാമായണ കഥ കൊണ്ട് വാല്മീകി മഹർഷി ഉദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലും ജീവിതത്തിലും സംസ്കാരത്തിലും രാമായണത്തിന്റെ പ്രഭാവം പ്രതിഫലിച്ചു കാണാം. രാമായണത്തിൽ വിവരിക്കുന്ന മഹത്തായ മാനുഷികമൂല്യങ്ങളുടെ ബഹിർസ്‌ബുരണം ഈ ഭൂഖണ്ഡങ്ങളിലെ മാനവിക സംസ്കാരങ്ങളിൽ ഇഴുകിച്ചേർന്നതായി പഠനങ്ങൾ തെളിയിക്കുന്നു. രാമായണത്തിൽ വിവരിയ്ക്കുന്ന സീതാ പരിത്യാഗം, വാത്മീകി-ആശ്രമ വാസം, ലവാ കുശന്മാരുടെ ജനനം, അശ്വമേധം, സീതാ ദേവിയുടെ മോക്ഷപ്രാപ്തി മുതലായ സംഭവങ്ങൾ വയനാടു ജില്ലയിലെ പുൽപ്പള്ളി കാടുകളിലാണ് ഉണ്ടായത് എന്നു വിശ്വസിക്കത്തക്ക തെളിവുകളുണ്ട്.

അഷ്ടലക്ഷ്മീ ദര്‍ശന പുണ്യം

ലോകമെമ്പാടും രാമായണ കഥയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും സ്ഥലപുരാണങ്ങളും ഉണ്ടെങ്കിലും സീതാ ലവ കുശ ക്ഷേത്ര സമുച്ചയം, ലവകുശന്മാർ കളിച്ചു നടന്ന ശിശുമലക്കാവ്, മണ്ഡപമൂല അതിരാളൻ ക്ഷേത്രം, ആശ്രമക്കൊല്ലി വാത്മീകി ആശ്രമം, സീതാ ദേവി അന്തർദ്ധാനം ചെയ്ത ജഡയറ്റ കാവ് (ചേടാറ്റിൻ കാവ്), വനവാസ കാലത്ത് ലവകുശന്മാർ ദാഹജലം തേടിച്ചെന്ന വളർത്തു മൃഗങ്ങളുടെ കേന്ദ്രമായിരുന്ന ഏരിയപ്പള്ളി, ദേവഗണങ്ങൾ സമ്മേളിച്ചിരുന്ന ദേവർഗദ്ദ മുതാലായവ പുൽപ്പള്ളിയിൽ രാമായണ സംഭവങ്ങൾക്ക് യുക്തിസഹമായ ചുറ്റുപാടുകൾ ഒരുക്കുന്നുണ്ട്. ഭൂമിയിൽ അന്തർദ്ധാനം ചെയ്ത സീതാ ദേവിയുടെ അറ്റുപോയ ജഡ ആണെന്നു വിശ്വസിയ്ക്കപ്പെടുന്ന പ്രത്യേക തരം പുല്ലും സീതാദേവിയ്ക്കും മക്കൾക്കും ശല്യമുണ്ടാകാതിരിയ്ക്കാൻ വേണ്ടി അട്ട (തോട്ടപ്പുഴു) ഇല്ലാത്ത കാടുകളും ദേവീ പൂജയ്ക്കായി നിത്യേന രണ്ടു പുഷ്പങ്ങളെങ്കിലും വിരിയുന്ന പ്രത്യേക തരം മന്ദാര മരങ്ങളും അങ്ങനെയങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഈ നാടിനുണ്ട്.മുകളില്‍ പറയുന്ന എട്ടു ക്ഷേത്രങ്ങളിലൂടെ പോകുന്ന ഭക്തന് അഷ്ടലക്ഷ്മീ ദര്‍ശന പുണ്യം കൈവരുന്നു..

Find Us

Nr. Bus stand, Pulpally
Madhumaster : 9446 567 236
Suresh Manthanath : 9495 774 804
Vikraman S Nair : 9656 544 514
Sheeba mohan Das : 9447 863 520

Call Us On

9446567236